Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumbazha Estate

ടാപ്പിംഗിനെത്തിയ ദമ്പതികളുടെ കണ്‍മുമ്പില്‍ കടുവ! ഭയന്നോടിയ സ്ത്രീക്ക് വീണു പരിക്ക്

കോ​ന്നി: ഹാ​രി​സ​ണ്‍സ് മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ന്‍റെ കു​മ്പ​ഴ എ​സ്റ്റേ​റ്റി​ല്‍ റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ്‍മു​മ്പി​ല്‍ ക​ടു​വ. പ്ലാ​ങ്കാ​ട് ത​വാ​ര്‍ണ മേ​ഖ​ല​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍ച്ചെ ക​ടു​വ​യെ ക​ണ്ട​ത്.

5.30 ഓ​ടെ തോ​ട്ട​ത്തി​ലെ​ത്തി​യ ചെ​ങ്ങ​റ പാ​റ​ക്ക​മ​ണ്ണി​ല്‍ ഷാ​ജി, ഭാ​ര്യ മി​നി എ​ന്നി​വ​ര്‍ ടാ​പ്പിം​ഗ് ന​ട​ത്തി​വ​ര​വേ​യാ​ണ ക​ടു​വ​യെ ക​ണ്ട​ത്. ഭ​യ​ന്ന് ഓ​ടു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ കു​ഴി​യി​ല്‍ വീ​ണ് മി​നി​ക്കു പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ചെ​ങ്ങ​റ തോ​ട്ട​ത്തി​ല്‍ ക​ടു​വ​യെ ക​ണ്ടി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ടാ​പ്പിം​ഗി​നെ​ത്തി​യ ചെ​ങ്ങ​റ കു​റു​മ്പെ​റ്റി ഡി​വി​ഷ​നി​ല്‍ യ ​പ​ടി​ഞ്ഞാ​റ്റി​ന്‍ക​ര സി.​എം. യോ​ഹ​ന്നാ​നാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. പി​റ്റേ​ന്ന് രാ​ത്രി ചെ​മ്മാ​നി എ​സ്റ്റേ​റ്റ് റോ​ഡി​ല്‍ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളും റോ​ഡ​രി​കി​ല്‍ ക​ടു​വ​യെ ക​ണ്ടു. തൊ​ട്ട​ടു​ത്ത ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തും അ​ന്ന് ക​ടു​വ​യെ ക​ണ്ടി​രു​ന്നു.

ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നു മ​ന​സി​ലാ​യ​തോ​ടെ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗി​നി​റ​ങ്ങാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ മ​ടി​ച്ചി​രു​ന്നു. വീ​ഴ്ച​യി​ല്‍ തോ​ളെ​ല്ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ മി​നി കോ​ന്നി ഗ​വ​ണ്‍മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​യി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടു. തു​ട​ര്‍ന്ന് ഇ​വ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up